SEARCH


Cheralath Bhagavathy Theyyam - ചെരളത്ത് ഭഗവതി തെയ്യം

Cheralath Bhagavathy Theyyam - ചെരളത്ത് ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Cheralath Bhagavathy Theyyam - ചെരളത്ത് ഭഗവതി തെയ്യം

മന്ദര പർവതം കൊണ്ട് പാലാഴിമഥനം നടത്തിയപ്പോൾ സർവൈശ്വര്യത്തിനും ചിരഞ്ജീ വിയാകാനും കെൽപ് തരുന്ന അമൃത് പൊങ്ങി വരുകയും അത് അസുരന്മാർ കൈക്കലാക്കുകയും ചെയ്തു. എന്നാൽ അമൃത് പാനം ചെയ്യുന്നതോടെ അസുരന്മാർ ദേവന്മാരുടെ മേൽ ആധിപത്യം നേടുമെന്ന് ഭയന്ന് ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. അസുരന്മാരിൽ നിന്ന് അമൃത് കൈക്കലാക്കാൻ മഹാവിഷ്ണു മോഹിനീരൂപം പൂണ്ടു, അസുരന്മാരെ മയക്കി അമൃത് കൈക്കലാക്കി. അമൃത് കൈക്കലാക്കാൻ മഹാവിഷ്ണു ധരിച്ച മായാമോഹിനി രൂപമാണ് കോല രൂപത്തിൽ പാടാർകുളങ്ങര ഭഗവതി തെയ്യമായി ആരാധിക്കുന്നത്. മായാമോഹിനി അസുരന്മാരെ മയക്കി അമൃത് കൈക്കലാക്കി ദേവലോകത്തേക്കു തിരിച്ചപ്പോൾ കാര്യങ്ങൾ തിരിച്ചറിഞ്ഞ അസുരന്മാർ മോഹിനിയെ പിന്തുടർന്നു. ആ സമയം മോഹിനി സൗമ്യഭാവം വെടിഞ്ഞു അവരെ ഭയപ്പെടുത്താൻ ഉഗ്രരൂപം പൂണ്ട് മഹാകാളി ആയി മാറി. മോഹിനി രൂപത്തിലെ ഈ ഉഗ്രരൂപം, മഹാകാളി സ്വഭാവത്തിൽ ചെറളത്ത് ഭഗവതി (ചെറുകുളത്ത് ഭഗവതി) ആയി കണിയാട ചെറളത്ത് കാവിൽ കുടികൊള്ളുന്നു.

കിണാവൂർ ചെറളത്ത് കാവിലാണ് ഈ ഭഗവതിയുടെ ആരൂഢ സ്ഥാനം. കയ്യൂർ ആലിന്‍ കീഴില്‍ ഭഗവതി കാവില്‍ കണ്ടത്തിലമ്മയായി ഈ ഭഗവതി ആരാധിക്കപ്പെടുന്നു.

Photo Credit : Sajeesh Aluparambil

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848